Menu Close

ചെറുതല്ല ചെറുധാന്യങ്ങൾ

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ചെറുധാന്യ കൃഷിയുടെ ആദ്യ വിളവെടുപ്പാണിത്. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ശീർഷകത്തിൽ ഹരിത കേരളം മിഷൻ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ചെറുധാന്യകൃഷി പരിശീലന പരിപാടിയുമായി അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ മൂന്നു സെൻറ് സ്ഥലത്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ നവംബർ 2023ൽ ആരംഭിച്ച മണിച്ചോളം കൃഷിയാണ് വിളവെടുത്തത്.
പോഷകങ്ങളുടെ കലവറയാണ് മില്ലറ്റ്സ്, രോഗ പ്രതിരോധത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും, സഹായകമാകുന്ന ചെറുധാന്യങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്.