Menu Close

ഇടുക്കിയിൽ കാര്‍ഡമം പ്രോസസിംഗ് സെന്റർ

ഇടുക്കി ജില്ലയിലെ ചക്കുപള്ളം അണക്കര യൂണിറ്റ് കിസ്സാന്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അണക്കരയിലെ സാധാരണ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ‘കാര്‍ഡമം പ്രോസസിംഗ് സെന്റർ’ 2024 ഏപ്രിൽ 4 ന് രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കുന്നു. കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ സ്ഥാപനത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കാതെ, ഗുണമേന്മ നിലനിര്‍ത്തി മിതമായ നിരക്കില്‍ ഏലയ്ക്കാ ഉണങ്ങി ഗ്രേഡ് ചെയ്ത് കൊടുക്കുന്നതാണ്. കൂടാതെ കുരുമുളകും ഉണക്കി നല്‍കുന്നതാണ്. ഫോണ്‍ – 9447893317, 04868 299997, 9447826060.