Menu Close

കാബേജിലെ കൂടുകെട്ടിപ്പുഴു

ചെറു പുഴുക്കൾ ഇലകൾ തിന്നുനശിപ്പിക്കുന്നു, ഇലകൾ തുന്നി ചേർത്ത് അതിനുള്ളിൽ ഇരുന്ന് ഇലകൾ തിന്നുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഇവയെ നിയന്ത്രിക്കേണ്ടതാണ്. പുഴുക്കൾ ദ്രുത ഗതിയിൽ ഇലകൾ ഭക്ഷിക്കുന്നത് കൊണ്ട് കാബേജ് ചീഞ്ഞു പോകുന്നതിന് കാരണമാകുന്നു.
കീടബാധ കൂടുതൽ പടരാതിരിക്കാൻ തുന്നി ചേർത്ത ഇലയുടെ കൂട്ടം, കീടത്തോടൊപ്പം, നീക്കം ചെയ്യുക, വേപ്പിൻ കുരു സത്ത് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി തളിക്കുക. 20 ഗ്രാം കാന്താരി 1 ലിറ്റർ ഗോമൂത്രത്തിലും 10 ലിറ്റർ വെള്ളത്തിലും എന്ന തോതിൽ ലായനിയാക്കി കലക്കി തളിക്കുക. ബ്യൂവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി തളിക്കുക.