Menu Close

പയർ

പയറിൽ വെള്ളീച്ചകളുടെആക്രമണം കാണാൻ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യം മൊസൈക് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി എന്ന മിത്ര കുമിൾ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

(കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്)