Helpline : +91 9656933339
പ്രധാനമന്ത്രിയുടെ ആറായിരം രൂപ അക്കൗണ്ടിലെത്താന്‍ എന്തു ചെയ്യണം ?.....

പ്രധാനമന്ത്രിയുടെ ആറായിരം രൂപ അക്കൗണ്ടിലെത്താന്‍ എന്തു ചെയ്യണം?

 

രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലാന്റ് റെക്കോര്‍ഡില്‍ 2019 ഫെബ്രുവരി ഒന്നിന് രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമി കൈവശമുളള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ കഴിയുക.കേരള സര്‍ക്കാര്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള അനുമതി (GO(MS) No27/2019/AGTI - 16.02.2019 ) പ്രകാരം നല്‍കിയിട്ടുണ്ട്. പദ്ധതി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുളള കര്‍ഷകകുടുംബങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

 

ആനുകൂല്യം എന്നുമുതല്‍

 

കൃഷി അഡീഷണല്‍ ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍) ആയിരിക്കും കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ജില്ലാതലത്തില്‍ ജില്ലാകളക്ടര്‍ അദ്ധ്യക്ഷനും ജില്ലാ കൃഷി ഓഫിസര്‍ കണ്‍വീനറുമായ ഒരു ഗ്രീവന്‍സ് റീഅഡ്രസ്സല്‍ കമ്മറ്റിക്കും രൂപം നല്‍കിയിട്ടുന്നുണ്ട്. പദ്ധതിയുടെ കീഴില്‍ 01.02.2018 മുതല്‍ ആനുകൂല്യ ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഗഡുവിന്റെ കാലാവധി 01.12.2018 മുതല്‍ 31.03.2019 വരെയാണ്.

 

അപേക്ഷയോടൊപ്പം വേണ്ടത് എന്തൊക്കെ

 

അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് 2018- 2019 ലെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് (കാര്‍ഡ് നമ്പര്‍, ഗൃഹനാഥന്‍/ ഗൃഹനാഥയുടെ പേരുളള പേജ്, കുടുംബാഗങ്ങളുടെ പേരുളള പേജ്), ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്/ ആധാര്‍ എന്റോള്‍മെന്റ് നമ്പരിന്റെ രസീത്, എന്നിവ സമര്‍പ്പിക്കണം.

 

ആര്‍ക്കൊക്കെ അര്‍ഹതയില്ല

 

സ്ഥാപനങ്ങളോട് അനുബന്ധിച്ച് സ്വന്തമായി വസ്തു ഉളളവര്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ നിലവിലുളളതും ഉണ്ടായിരുന്നതുമായ ഉദ്യോഗസ്ഥര്‍, അംഗങ്ങളായ കര്‍ഷിക കുടുംബങ്ങള്‍, മന്ത്രിമാര്‍, ലോക്സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അംഗങ്ങള്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ അംഗങ്ങളായ കര്‍ഷക കുടുംബങ്ങള്‍, കേന്ദ്ര സംസ്ഥാന ഓഫീസുകളിലും ഓട്ടോണോമസ് സ്ഥാപനങ്ങളിലും സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചതുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ്സ് ഫോര്‍/ ഗ്രൂപ്പ് ഡി ഒഴികെ), കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ഓട്ടോണോമസ് സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ കൈപറ്റുന്നവര്‍ (ക്ലാസ്സ് ഫോര്‍/ ഗ്രൂപ്പ് ഡി ഒഴികെ) അവസാന അസസ്മെന്റ് വര്‍ഷം ഇന്‍കംടാക്സ് അടച്ചവര്‍, പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ (ഡോക്ടര്‍, എഞ്ചിനീയര്‍, ആര്‍ക്കിടെക്ടര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത് പ്രാക്ടീസ് ചെയ്യുന്നവര്‍) എന്നിവര്‍ അംഗങ്ങളായ കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരം അനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.

 

അപേക്ഷ ഫോം എവിടെ ലഭിക്കും

 

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും കൃഷി വകുപ്പിന്റെ Www.keralaagriculture.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടോള്‍ ഫ്രീ നമ്പര്‍ 1800-425-1661 ,1800-180-1551,

Write a review

Note: HTML is not translated!
    Bad           Good

പ്രധാനമന്ത്രിയുടെ ആറായിരം രൂപ അക്കൗണ്ടിലെത്താന്‍ എന്തു ചെയ്യണം ?.....

  • Views: 465
  • Location: Kerala(Map)
  • Date Added: 19-02-2019
  • Contact Number: 9656xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Ente Krishi