Helpline : +91 9656933339
വിളവെടുത്ത സലാഡ് വെള്ളരി കയ്ക്കുന്നു; എന്തു ചെയ്യും?

ഈ വേനലില്‍ ശരീരത്തെ തണുപ്പിക്കാന്‍ വെള്ളരിയോളം പോന്ന പച്ചക്കറികള്‍ ഇല്ല. ശരീരത്തിനാവശ്യമായ വെള്ളവും ധാതുക്കളും ഇലക്ട്രോണുകളും എല്ലാം ചേര്‍ന്ന് 'സൂപ്പര്‍ കൂളിംഗ് ഫുഡ്' .വെള്ളരിയുടെ തൊലിയും കുരുവുമടക്കം തിന്നണം. തൊലിയിലാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന 'സ്റ്റിറോള്‍സ്' ഉള്ളത്.പലപ്പോളും കര്‍ഷകരെയും ഉപഭോക്താക്കളെയും വലയ്ക്കുന്ന ഒരു പ്രശ്‌നമാണ് 'കയ്ക്കുന്ന വെള്ളരി'. വെള്ളരി വര്‍ഗ ചെടികളായ പാവല്‍, പടവലം,വെള്ളരി, മത്തന്‍ ചുരയ്ക്ക, പീച്ചില്‍, കോവല്‍, തണ്ണിമത്തന്‍, കുമ്പളം എന്നിവയിലെല്ലാം അടങ്ങിയ ഒരു രാസവസ്തുവാണ് കുക്കുര്‍ബിറ്റാസിന്‍. പല കീടങ്ങളെയും അകറ്റി നിര്‍ത്താന്‍ ഈ കറ സഹായകമാണ്. കുക്കുര്‍ബിറ്റാസിന്‍ ചില സാഹചര്യങ്ങളില്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു.

1. പരാഗ രേണുക്കള്‍ വരുന്നത് കയ്പ് കൂടിയ ചെടിയില്‍ നിന്നാണെങ്കില്‍ കയ്പ്പുള്ള കായ്കള്‍ ഉണ്ടാകും.

2. അമിതമായ ചൂടേറ്റ് ചെടിക്ക് വലിയ ഉഷ്ണസമ്മര്‍ദം വന്നാല്‍ കയ്പ് വരും

3.വെള്ളരിച്ചെടിയുടെ നന തോന്നുംപോലെ ആയാല്‍ , അതായത് ഇടയ്ക്ക് നനയ്ക്കുക, പിന്നെ നനയ്ക്കാതെ ചെടി വാടാന്‍ തുടങ്ങുക, പിന്നെയും നനയ്ക്കുക എന്ന അവസ്ഥയില്‍ കായ്കള്‍ കയ്ച്ച് കാണുന്നുണ്ട്.

4.അന്തരീക്ഷ താപനിലയിലുള്ള വലിയ വ്യതിയാനം (പകല്‍ നല്ല ചൂടും രാത്രിയില്‍ മോശമല്ലാത്ത തണുപ്പും ) കായ്കളില്‍ കുക്കുര്‍ബിറ്റാസിന്‍ അംശം കൂട്ടുന്നു.

കാരണം എന്തുതന്നെയായാലും കായ്കള്‍ കയ്ച്ചു തുടങ്ങിയാല്‍ പിന്നെ എന്താണ് വഴി? വിഷമിക്കേണ്ട. അമിതമായ കുക്കുര്‍ബിറ്റാസിന്‍ ആണല്ലോ കയ്പിനു കാരണം. അപ്പോള്‍ അതിന്റെ അളവ് കുറയ്ക്കുക. അതെങ്ങനെ സാധിക്കും?

മൂന്ന് വഴികള്‍ ഇതാ

1.വിളവെടുത്ത കായ്കളുടെ രണ്ടറ്റവും ഒരിഞ്ചു നീളത്തില്‍ മുറിച്ച് ആ മുറി കൊണ്ടുതന്നെ കായിലുള്ള മുറിപ്പാടില്‍ കുറേ നേരം ഉരസ്സുക. കുറച്ചുകഴിയുമ്പോള്‍ വെളുത്ത കട്ടിയായ കറ പതഞ്ഞു വരുന്നത് കാണാം.

2. കായുടെ രണ്ടറ്റവും അരയിഞ്ചു നീളത്തില്‍ മുറിച്ച് നീളത്തില്‍ രണ്ടായി കീറുക. ഉപ്പുപൊടി വിതറിയതിനു ശേഷം രണ്ട് മുറിപ്പാടുകളും ചേര്‍ത്ത് നന്നായി ഉരസ്സുക. ഉണ്ടാകുന്ന പത പോലെയുള്ള വെളുത്ത വസ്തു നന്നായി കഴുകിക്കളയുക. രണ്ടുമൂന്നാവര്‍ത്തി ചെയ്തതിനു ശേഷം ഉപയോഗിക്കുക.

3. കായുടെ രണ്ടറ്റവും മുറിച്ച് തൊലി നീക്കം ചെയ്യുക. അതിനു ശേഷം തൊലികളഞ്ഞ് പുറത്ത് ഒരു ഫോര്‍ക്കുപയോഗിച്ച് നീളത്തില്‍ മുറിക്കുക. ഇത്തരത്തില്‍

മൂന്നു നാലാവര്‍ത്തി ചെയ്തതിനുശേഷം നന്നായി വെള്ളത്തില്‍ കഴുകി ഉപയോഗിക്കണം.ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നൂറുശതമാനം കയ്പ്മാറും എന്നു കരുതേണ്ട. എങ്കിലും കഴിക്കാന്‍ പാകത്തിലാക്കി എടുക്കാന്‍ സാധിക്കും. ഇനിമുതല്‍ കയ്പന്‍ സലാഡ് വെള്ളരി പശുവിനുള്ളതല്ല, നമുക്ക് തന്നെ.

 

Write a review

Note: HTML is not translated!
    Bad           Good

വിളവെടുത്ത സലാഡ് വെള്ളരി കയ്ക്കുന്നു; എന്തു ചെയ്യും?

  • Views: 80
  • Date Added: 30-11--0001
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S