Helpline : +91 9656933339
കുരുമുളക് ഇറക്കുമതി: മിനിമം ഇൻവോയ്സ് വില കിലോഗ്രാമിന് 500 രൂപ..

കൊച്ചി ∙ ഇറക്കുമതി ചെയ്യാവുന്ന കുരുമുളകിന്റെ മിനിമം ഇൻവോയ്സ് വില കിലോഗ്രാമിന്  500 രൂപയാക്കി നിലനിർത്തിയും ഇറക്കുമതി ചെയ്തു മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക്  ഇളവനുവദിച്ചും കേന്ദ്ര വാണിജ്യമന്ത്രാലയം പുതിയ ഉത്തരവിറക്കി. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുരുമുളകിന്റെ അനധികൃത കടത്ത് നാടൻ കുരുമുളകിന്റെ വിലയിൽ പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു കേന്ദ്രസർക്കാർ കയറ്റിറക്കുമതി നയ ഭേദഗതിക്കു മുതിർന്നത്. വില, ഇൻഷുറൻസ്, ചരക്കുകൂലി എന്നിവ ഉൾപ്പെടുന്ന ‘സിഐഎഫ്’ കിലോഗ്രാമിന്  500 രൂപയിൽ കുറവുള്ള കുരുമുളകിന്റെ ഇറക്കുമതി വിലക്കി 2018 മാർച്ച് 21നു വിദേശ വ്യാപാര ഡയറക്ടർ ജനറൽ (ഡിജിഎഫ്ടി) ഉത്തരവിറക്കിയിരുന്നു. എന്നാൽ ഏതാനും കയറ്റിറക്കുമതി സ്ഥാപനങ്ങൾ ഹൈക്കോടതിയിൽ നിന്നു കഴിഞ്ഞയാഴ്ച സ്റ്റേ വാങ്ങി. ഇതിനു ശേഷമാണു വിദേശ വ്യാപാര ഡയറക്ടർ ജനറൽ പുതിയ ഉത്തരവിറക്കിയത്.‌കയറ്റുമതിയധിഷ്ഠിത ഇറക്കുമതി സ്ഥാപനങ്ങൾക്കു കർശന നിയന്ത്രണങ്ങളോടെ മിനിമംവില വ്യവസ്ഥയിൽ ഇളവ് അനുവദിച്ചിട്ടുണ്ടെന്നതാണു മുൻ ഉത്തരവിൽ നിന്നുള്ള  വ്യത്യാസം. നൂറു ശതമാനവും കയറ്റുമതിയധിഷ്ഠിതമായ ഇറക്കുമതി സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും സ്റ്റോക്ക്–ഉൽപാദന കണക്ക് മാസംതോറും സ്പൈസസ് ബോർഡിനു സമർപ്പിക്കണമെന്നും മറ്റുമുള്ള വ്യവസ്ഥകൾക്കു വിധേയമായാണ് ഇളവ്. നിലവാരം കുറഞ്ഞ കുരുമുളക് എത്തുന്നതു തടയാനും ആഭ്യന്തര വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കാനും 2017 ഡിസംബറിൽ തന്നെ മിനിമം ഇറക്കുമതിവില നിശ്ചയിച്ചെങ്കിലും വില കുറഞ്ഞ കുരുമുളക് തുടർന്നും എത്തുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിലാണു നയഭേദഗതി പരിഗണിച്ചത്.

Write a review

Note: HTML is not translated!
    Bad           Good

കുരുമുളക് ഇറക്കുമതി: മിനിമം ഇൻവോയ്സ് വില കിലോഗ്രാമിന് 500 രൂപ..

  • Views: 120
  • Date Added: 30-11--0001
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S