Helpline : +91 9656933339
നായ്ക്കളുടെ പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങൾ.

ഉത്തരവാദിത്തമുള്ള ഉടമ തന്റെ നായ്ക്കളെ വീടിനും നാടിനും ചേരുന്ന നല്ല പെരുമാറ്റരീതികളും അനുസരണശീലവും പഠിപ്പിക്കേണ്ടതുണ്ട്. അവർ ശ്വാനപരിശീലനത്തിന്റെയും നായ മനഃശാസ്ത്രത്തിന്റെയും പ്രാഥമിക പാഠങ്ങൾ അറിഞ്ഞിരിക്കുകയും വേണം.പ്രധാനമായും മൂന്നു ഘട്ടങ്ങളായുള്ള പരിശീലനമാണ്   നൽകേണ്ടത്. നായ്ക്കളുടെ പല സഹജസ്വഭാവങ്ങളും നമുക്ക് ദുഃശീലങ്ങളായി തോന്നുന്നതിനാൽ അവ മാറ്റിയെടുത്ത് വീട്ടിലും നാട്ടിലും അനുവർത്തിക്കേണ്ട പ്രാഥമിക മര്യാദകളാണ് ആദ്യം പഠിപ്പിക്കേണ്ടത്. രണ്ടാം ഘട്ടത്തിൽ അടിസ്ഥാന അനുസരണശീലവും. അതായത്, വിളിച്ചാൽ വരാനും പറഞ്ഞാൽ എഴുന്നേൽക്കാനും പറയുന്നതുവരെ ക്ഷമയോടെ ഇരിക്കാനുമൊക്കെ പഠിപ്പിക്കണം. മൂന്നാംഘട്ടം വിദഗ്ധപരിശീലനമാണ്. ഇത് സാധാരണയായി പൊലീസിലും പട്ടാളത്തിലും സ്ഥാപനങ്ങളിലുമൊക്കെ സേവനത്തിനായി തിരഞ്ഞെടുക്കുന്നവയ്ക്കുള്ളതാണ്. മണം പിടിച്ച് തൊണ്ടിസാധനങ്ങൾ, മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെത്തുക, അന്ധർക്ക് വഴികാട്ടിയാവുക, വിഷാദരോഗികൾക്കുംഏകാന്തതയിലകപ്പെട്ടവർക്കും ആശ്വാസമേകുന്ന പെറ്റ് തെറപ്പിയുടെ ഭാഗമാവുക തുടങ്ങിയ ജോലികൾ ചെയ്യുന്നവയ്ക്കാണ് ഇത്തരം  പരിശീലനം ആവശ്യമുള്ളത്.കുടുംബാംഗങ്ങൾ പറയുന്നത് അനുസരിക്കാനും ചീത്തശീലങ്ങൾ ഒഴിവാക്കാനും വീട്ടിലെ വസ്തുക്കൾ ചീത്തയാക്കാതിരിക്കാനും കൃത്യസ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാനുമുള്ള പരിശീലനമെങ്കിലും   നിർബന്ധമായും നൽകണം. ചെറുപ്രായത്തിൽ കിട്ടുന്ന പരിശീലനം നായ്ക്കളെ എന്നും അനുസരണശീലമുള്ളവരാക്കും.മുന്നനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കൾ പലപ്പോഴും പെരുമാറുന്നത്.  വിവേചനശക്തിയോ ചിന്തിക്കാനുള്ള കഴിവോ ഇവയ്ക്കില്ല. മുൻപ് സമാനസന്ദർഭത്തിൽ ഉണ്ടായ അനുഭവത്തെ അടിസ്ഥാനമാക്കി അവയുടെ അബോധമനസ്സ് പ്രവർത്തിക്കുന്നു. നല്ല അനുഭവങ്ങൾ ഉണ്ടായ സന്ദർഭങ്ങളിൽ നായ അതേ പെരുമാറ്റരീതികൾ ആവർത്തിക്കും. ഉദാഹരണത്തിന് ഇരിക്കാൻ പറയുമ്പോൾ ഇരുന്നപ്പോൾ ലഭിച്ച സമ്മാനമായ ബിസ്കറ്റ് അല്ലെങ്കിൽ സ്നാക്സ് വീണ്ടും ഇരിക്കാൻ പറയുമ്പോൾ അനുസരിക്കാൻ പ്രചോദനം നൽകുന്നു. മനുഷ്യന്റെ ഉള്ളിലെ ഭയം പെട്ടെന്നു തിരിച്ചറിയാൻ നായ്ക്കൾക്ക് കഴിയും. ഭയമെന്നത് നായ്ക്കള്‍ക്ക് ആക്രമിക്കാനുള്ള പ്രേരണയാണ്. അതിനാൽ ഭയത്തോടെ  ഇടപഴകുകയോ  സമീപിക്കുകയോ ചെയ്താൽ അവ ആക്രമിച്ചേക്കാം. അടിച്ചു പഠിപ്പിക്കുക എന്ന പ്രമാണം നായയുടെ കാര്യത്തിൽ നടക്കില്ല. വിവേചനശക്തി കുറവായതിനാൽ തല്ലിന്റെ വേദനയെ അതു കിട്ടാനുള്ള കാരണവുമായി ബന്ധപ്പെടുത്താൻ അവയ്ക്കു കഴിയില്ല. തല്ലിയ ആളിനോടു ഭയം മാത്രമായിരിക്കും മിച്ചം. ഉടമയുടെ ആജ്ഞകളെ അനുസരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും സമ്മാനങ്ങളും (ഭക്ഷണം) ആണ് അനുസരണശീലത്തിന് അടിസ്ഥാനം. അനുസരണയ്ക്കു പ്രതിഫലവും അനുസരണക്കേടിന് ഉടമയുടെ ഇഷ്ടക്കേടും ചെറുശിക്ഷയും ശാസനയും നൽകിയാവണം പരിശീലനം മുന്നേറേണ്ടത്. നായ്ക്കളെ സ്ഥിരമായി കൂട്ടിലടച്ചിടുന്നതും അവയ്ക്കായി ദിവസവും അൽപസമയം പോലും നീക്കിവയ്ക്കാതിരിക്കുന്നതും ഒന്നു ശ്രദ്ധിക്കാൻപോലും തുനിയാതിരിക്കുകയും ചെയ്യുമ്പോഴാണ് നായ്ക്കളിൽ ചീത്ത ശീലങ്ങൾ ഉണ്ടാകുന്നത്.

Write a review

Note: HTML is not translated!
    Bad           Good

നായ്ക്കളുടെ പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങൾ.

  • Views: 95
  • Date Added: 30-11--0001
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S