Helpline : +91 9656933339
വഴുതന, കുമ്പളം കൃഷി ഇങ്ങനെ

ഇനം: സിഒ–2, വിത്തിന്റെ അളവ്: ഒരു സെന്റിന് ഒന്നര – രണ്ടു ഗ്രാം, അകലം: 90 x 60 സെ.മീ.കാലാവധി  എട്ടു മാസം, വിളവ് 100 കിലോ / സെന്റ്.തണ്ടുകളിലും ഇലകളിലും മുള്ളുകളില്ല.ഇളം വയലറ്റ്  പൂവുകൾ, വെളുപ്പും വയലറ്റും വരകളോടു കൂടിയ ഉരുണ്ട കായ്കൾ, അടുക്കളത്തോട്ടത്തിന് യോജിച്ച ഇനം.

നഴ്സറി: പറിച്ചു നടുന്ന   വിളയാണ്. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം.  തുറസ്സായ, നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്സറി ഒരുക്കേണ്ടത്. വിത്തു പാകിയശേഷം വാരങ്ങളിൽ പുതയിടുക. മുളച്ചു തുടങ്ങിയാൽ പുത മാറ്റുക. നിശ്ചിത ഇടവേളകളിൽ രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി തളിച്ചു കൊടുക്കണം. തൈകളുടെ പുഷ്ടി വർധിപ്പിക്കുന്നതിനു വേണ്ടി ചാണകപ്പാലോ നേർപ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെള്ളം ചേർത്ത്) തളിക്കുക.

നടീല്‍, വളപ്രയോഗംകൃഷിസ്ഥലം നന്നായി കിളച്ച് നിരപ്പാക്കുക. അമ്ലതയുള്ള മണ്ണാണെങ്കിൽ സെന്റൊന്നിന് രണ്ടു കിലോ കുമ്മായം ചേർത്ത് കൊടുക്കണം. സെന്റിന് 100 കിലോ ജൈവവളം ചേർക്കുക. മേൽവളമായി 8–10 ദിവസം ഇടവേളയിൽ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേർത്തു കൊടുക്കണം.∙

ചാണകപ്പാൽ അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ ചേർത്തത്. ∙ ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് രണ്ടു ലീറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്. ∙ നാലു കിലോ മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കിൽ ആട്ടിൻകാഷ്ഠം. ∙ കടലപ്പിണ്ണാക്ക് 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.

Write a review

Note: HTML is not translated!
    Bad           Good

വഴുതന, കുമ്പളം കൃഷി ഇങ്ങനെ

  • Views: 101
  • Date Added: 30-11--0001
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S