Helpline : +91 9656933339
മൃഗസംരക്ഷണത്തിലും മൽസ്യക്കൃഷിയിലും തെലങ്കാന സർക്കാർ.

കൃഷിയിൽ മാത്രമല്ല, മൃഗസംരക്ഷണത്തിലും മൽസ്യക്കൃഷിയിലും തെലങ്കാന സർക്കാർ ഈയിടെ കൂടുതൽ ശ്രദ്ധവയ്ക്കുന്നു. പാലിനായി പശുക്കളെക്കാൾ എരുമകളെയാണ് കൂടുതൽ പേരും പരിപാലിക്കുന്നത്. ഉരുക്കളെ വാങ്ങാൻ 50 ശതമാനം സബ്സിഡി. ആട്ടിറച്ചിക്ക് വൻഡിമാൻഡുണ്ട് തെലങ്കാനയിൽ. 500–600 ലോറി ആടുകളാണ് അയൽസംസ്ഥാനങ്ങളിൽനിന്നു ദിവസവും ഇവിടേക്കെത്തുന്നത്. ആടുവളർത്തൽ മുഖ്യതൊഴിലാക്കിയ ഇടയസമുദായക്കാരുടെ എണ്ണം 28–30 ലക്ഷം വരും. സഹകരണസംഘങ്ങളിലൂടെ ഇവരെ സംഘടിപ്പിച്ച് ഒരു കുടുംബത്തിന് 21 ആടുകളെ (20 പെണ്ണാടുകളും ഒരു മുട്ടനും) വീതം നൽകുന്ന 4000 കോടി രൂപയുടെ പദ്ധതി മികച്ച ഫലമുണ്ടാക്കുന്നുവെന്ന് തെലങ്കാന സ്േറ്ററ്റ് ഷീപ്പ് ആൻഡ് ഗോട്ട് ഡവലപ്മെന്റ് കോ ഒാപ്പറേറ്റീവ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ഡോ. വി. ലക്ഷ്മ റെഡ്ഡി പറയുന്നു.കൂടുമൽസ്യക്കൃഷിയിൽ ജാർഖണ്ഡ് നേടുന്ന മുന്നേറ്റമാണ് ഖമ്മം, മഹബൂബനഗർ എന്നിവിടങ്ങളിലുൾപ്പെടെ ആറു വൻകിട ജലസംഭരണികളിൽ കേജ് കൾച്ചർ തുടങ്ങാൻ സർക്കാരിനു പ്രചോദനം. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യപ്രകാരമുള്ള  കൃഷി ഇപ്പോൾ രണ്ടാം ഘട്ടത്തിൽ. ഇക്കാര്യത്തിൽ തെലങ്കാനയുടെ സഹായം തേടി കേരളത്തിന്റെ ഫിഷറീസ് വകുപ്പ് മുമ്പ് സമീപിച്ചിരുന്നെന്ന് തെലങ്കാന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. മുരളീകൃഷ്ണ. ‘പദ്ധതി എന്തായി’ എന്ന് നമ്മുടെ ഫിഷറീസ് വകുപ്പിൽ തിരക്കിയപ്പോൾ ഉത്തരം, ‘ഒന്നും തീരുമാനമായില്ല.’മുപ്പത്തിയഞ്ചു ലക്ഷം കൃഷിക്കാരുടേതായി 16,124 കോടിയുടെ കാർഷിക കടം ഒഴിവാക്കൽ, ഗ്രീൻഹൗസുകൾക്കു സൗജന്യ വൈദ്യുതി, വിളകൾ സംഭരിക്കാനും സൂക്ഷിക്കാനും വെയർഹൗസുകൾ, 75 ശതമാനം സബ്സിഡി നിരക്കിൽ നെൽവിത്ത്, 80 മുതൽ 100 ശതമാനം വരെ സബ്സിഡിയോടെ ഡ്രിപ് ഇറിഗേഷൻ സംവിധാനങ്ങൾ, 50–95 ശതമാനം നിരക്കിൽ ട്രാക്ടറുകൾ, മോട്ടോർ പമ്പുകൾക്ക് 24 മണിക്കൂർ സൗജന്യ വൈദ്യുതി, താങ്ങുവില ആവശ്യമുള്ള സന്ദർഭങ്ങളിലേക്കായി 500 കോടി രൂപയുടെ വിപണി ഇടപെടൽ നിധി, 5000 ഏക്കറിന് ഒരാൾ എന്ന തോതിൽ 2638 അഗ്രികൾച്ചർ എക്സ്റ്റൻഷൻ ഒാഫിസർമാരുടെ നിയമനം തുടങ്ങിയ നടപടികളും കാർഷിക പുരോഗതി ലക്ഷ്യമിട്ടുതന്നെ. അതേസമയം, വിള ഇൻഷുറൻസിലെ പോരായ്മകൾ പരിഹരിക്കാനും കർഷകവിപണികളിലെ ചൂഷണം ഒഴിവാക്കാനും കാര്യമായ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്ന വിമർശനങ്ങളുമുണ്ട്. തെലങ്കാനയിൽ ഈയിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ മാറ്റം ജൈവകൃഷിയോടും ഹൈടെക് കൃഷിയോടും വർധിച്ചു വരുന്ന താൽപര്യമാണ്. കൃഷിച്ചെലവു താരതമ്യേന കുറവാണെന്നത് സാധാരണ കർഷകരെയും ജൈവകൃഷിയോട് അടുപ്പിക്കുന്നു. പലേക്കർ കൃഷിരീതി പിന്തുടരുന്നവർ ഏറെ. ഹൈദരാബാദ്  ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒട്ടേറെ ജൈവോൽപന്ന വിപണനശാലകൾതുറക്കുന്നുമുണ്ട്. നാടൻ പശുക്കളുടെ പരിപാലനവും ഉയർന്ന വിലയ്ക്കു നാടൻപാൽ വിൽപനയും സജീവം.

Write a review

Note: HTML is not translated!
    Bad           Good

മൃഗസംരക്ഷണത്തിലും മൽസ്യക്കൃഷിയിലും തെലങ്കാന സർക്കാർ.

  • Views: 86
  • Date Added: 30-11--0001
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S