Helpline : +91 9656933339
ശ്രീലങ്കൻ കുരുമുളകിന് ഇറക്കുമതി നിരോധനം

ന്യൂഡൽഹി ∙ നിലവാരം കുറഞ്ഞ കുരുമുളക് ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനു നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. കിലോഗ്രാമിന് 500 രൂപയിൽ താഴെ വിലയുള്ള കുരുമുളക് ഇറക്കുമതി ചെയ്യുന്നതിനാണു വിലക്ക്. ജോയ്സ് ജോർജ് എംപിയുടെ ആവശ്യം കണക്കിലെടുത്താണു കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നടപടി. ശ്രീലങ്കയിൽ നിന്നു കുരുമുളക് ഇറക്കുമതി ചെയ്യാൻ ഇരു രാജ്യങ്ങളും കരാറിലേർപ്പെട്ടിരുന്നു. ഇതിന്റെ മറവിൽ നിലവാരമില്ലാത്ത കുരുമുളക് ആഭ്യന്തര വിപണിയിലെത്തിയതിനു പിന്നാലെയാണു നിയമ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ, ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ ഇതിനെതിരെ കോടതിയെ സമീപിച്ചു കഴിഞ്ഞ 19നു സ്റ്റേ നേടി. ഇത് കർഷകരെ ദുരിതത്തിലാക്കുമെന്നു കഴിഞ്ഞ ദിവസം ലോക്സഭയിൽ ജോയ്സ് ചൂണ്ടിക്കാട്ടിയിരുന്നു.

Write a review

Note: HTML is not translated!
    Bad           Good

ശ്രീലങ്കൻ കുരുമുളകിന് ഇറക്കുമതി നിരോധനം

  • Views: 90
  • Date Added: 30-11--0001
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S