Helpline : +91 9656933339
കാർഷിക പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

നെടുങ്കണ്ടം ∙ ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും ഏലം കൃഷി സംരക്ഷിക്കുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ. ഏലം കർഷകർക്ക് ഉയർന്ന വില ലഭിക്കാൻ വിപണിയിൽ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെ ‍യജമാനൻമാരല്ല, കർഷകരാണെന്നും മന്ത്രി പറഞ്ഞു. കൃഷിയിൽ വകുപ്പിനു രാഷ്ട്രീയമില്ല. സംസ്ഥാനത്ത് 1250 ടൺ കീടനാശിനിയാണ് ഒരു വർഷം ഉൽപാദിപ്പിക്കുന്നത്. കീടനാശിനി ഏറ്റവുമധികം ഉപയോഗിക്കുന്നത് പാടശേഖരങ്ങളിലും ഏലത്തോട്ടം മേഖലകളിലുമാണ്. ഈ സാഹചര്യത്തിൽ മുന്നോട്ടുപോയാൽ ഏലം കൃഷിക്ക് തിരിച്ചടി നേരിടേണ്ടി വരും. നിരോധിച്ച കീടനാശിനി കള്ളക്കടത്ത് സംസ്ഥാനത്തു നടക്കുന്നുണ്ട്. കീടനാശിനി കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നത് കർശനമായി നിയന്ത്രിക്കും. കീടനാശിനി കമ്പനികളുടെ ഇടപെടൽ സ്പൈസസ് ബോർഡ് ഇടപെട്ട് തടഞ്ഞില്ലെങ്കിൽ വിഷയത്തിൽ സർക്കാർ ഇടപെടും.

Write a review

Note: HTML is not translated!
    Bad           Good

കാർഷിക പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

  • Views: 104
  • Date Added: 30-11--0001
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S