Helpline : +91 9656933339
കാരുണ്യ ഇൻഷുറൻസ് പദ്ധതി

പ്രസിദ്ധീകരണത്തിന്

*ആയുഷ്മാൻ ഭാരത്/ കാരുണ്യ ഇൻഷുറൻസ് പദ്ധതി കാർഡ് പുതുക്കാത്ത കുടുംബങ്ങൾക്ക് പൊതു കേന്ദ്രങ്ങൾ ആരംഭിച്ചു* 

ആയുഷ്മാൻ ഭാരത്/ കാരുണ്യ ഇൻഷുറൻസ് പദ്ധതി കാർഡ് ഇനിയും പുതുക്കാത്ത കുടുംബങ്ങൾക്ക് പൊതു കേന്ദ്രങ്ങൾ ആരംഭിക്കുന്നു.  താഴെ പറയുന്ന കേന്ദ്രങ്ങളിൽ ഏത് പഞ്ചായത്ത്/ മുനിസിപ്പൽ/ കോർപ്പറേഷനിലും പെട്ട ഇതുവരെയും പുതുക്കാത്ത കുടുംബങ്ങൾക്ക് കാർഡ് പുതുക്കാവുന്നതാണ്. കേരള സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ്,   ചിസ് പ്ലസ്, എസ് ചിസ് ,  കേന്ദ്ര സർക്കാർ പദ്ധതിയായ ആർഎസ്ബിവൈ തുടങ്ങിയവയിൽ റജിസ്റ്റർ ചെയ്ത് 2019 മാർച്ച് 31 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ആയുഷ്മാൻ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും പദ്ധതിയിൽ അർഹതയുണ്ട്. ഗുണഭോക്താക്കൾ ആധാർ കാർഡ്, റേഷൻ കാർഡ്, 2018-19 വര്ഷം സാധുവായ ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവയുമായി എത്തുക.

1. പറവൂർ മുനിസിപ്പൽ ലൈബ്രറി, (ഓഗസ്റ്റ് 4 മുതൽ  30 വരെ ) 2.പള്ളുരുത്തി ലൈബ്രറി, (ഓഗസ്റ്റ് 4 മുതൽ  15 വരെ )3.പള്ളോത്തു രാമൻ ഹാൾ ഫോർട്ട് കൊച്ചി വെളി, (ഓഗസ്റ്റ് 4 മുതൽ  20 വരെ ) 4.കാൽവത്തി കമ്മ്യൂണിറ്റി ഹാൾ, (ഓഗസ്റ്റ് 4 മുതൽ  15 വരെ )5.ജനറൽ ആശുപത്രി മുവാറ്റുപുഴ, (ഓഗസ്റ്റ് 4 മുതൽ  30 വരെ )6.ജനറൽ ആശുപത്രി എറണാകുളം (ഓഗസ്റ്റ് 4 മുതൽ  30 വരെ )7.പിറവം മുനിസിപ്പാലിറ്റി  (ഓഗസ്റ്റ് 5 മുതൽ  20 വരെ )8.മുളംതുരുത്തി ബ്ലോക്ക് ഓഫീസിൽ ഹാൾ , (ഓഗസ്റ്റ് 6 മുതൽ  30 വരെ )9.നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസ് (ഓഗസ്റ്റ് 5 മുതൽ  30 വരെ )10. തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാൾ  (ഓഗസ്റ്റ് 6 മുതൽ  11 വരെ )

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലോ, കുടുംബശ്രീ പ്രവർത്തകർറെയോ ബന്ധപെടുക..മഹേഷ് 9349104059ടോൾ ഫ്രീ. 1800 200 2530,   (10 എ.എം  മുതൽ 5 പി.എം വരെ)1800 121  2530    (10 എ.എം മുതൽ 5 പി.എം വരെ

Write a review

Note: HTML is not translated!
    Bad           Good

കാരുണ്യ ഇൻഷുറൻസ് പദ്ധതി

  • Views: 27
  • Location: Muvattupuzha(Map)
  • Date Added: 08-08-2019
  • Contact Number: 9995xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Bainda