Helpline : +91 9656933339

  • Member since: 26/07/2018
Please sign in to chat with Manakkal Agro Pharma

*അഗ്രോ ഹോമിയോപ്പതി*മരങ്ങളെയും ചെടികളെയും തുടങ്ങി സസ്യലോകത്തെ പ്രത്യേകമായി പരിഗണിക്കുന്ന ഹോമിയോപ്പതിയുടെ വിഭാഗമാണ് അഗ്രോഹോമിയോപ്പതി. ഭക്ഷ്യയോഗ്യമായ ധാന്യങ്ങളെയും മറ്റു ഫല- പച്ചക്കറികളെയും തികച്ചും രാസമുക്തവും വിഷമുക്തവുമായി ഉൽപാദിപ്പിക്കാൻ ഹോമിയോപ്പതി സഹായിക്കുന്നു.നമ്മുടെ വിളകളെയും  മറ്റു സസ്യലതാദികളെയും രോഗപ്രതിരോധശേഷിയുള്ളതാവാൻ ഹോമിയോപ്പതി മരുന്നുകൾ സഹായിക്കുന്നു. തൽഫലമായി പുറമേനിന്നുള്ള എല്ലാവിധ കീടങ്ങൾ, പുഴുക്കൾ, പ്രാണികൾ എന്നിവയെയും മറ്റു ഫംഗസ്- വൈറസ് രോഗബാധയെയും ചെറുക്കാൻ സസ്യങ്ങൾ സ്വയം പര്യാപ്തമാവുന്നു. സസ്യങ്ങളുടെ അടിസ്ഥാനഘടന നിലനിർത്തി അതിനെ പൂർണ ആരോഗ്യമുള്ളതാക്കുന്നതിലൂടെ ജൈവികവും പ്രകൃതിദത്തവും നൈസർഗ്ഗികമായ ഉൽപാദനം സാധ്യമാക്കുന്നു. അഗ്രോ ഹോമിയോപ്പതിയുടെ മറ്റു സവിശേഷതകൾ. മണ്ണിലുള്ള സസ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്നതിലൂടെ അവ കൂടുതൽ ആരോഗ്യമുള്ള  ഫലങ്ങൾ ഉല്പാദിപ്പിക്കുന്നു. തൈകളുടെയും വിത്തുകളുടെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അതുവഴി ബാഹ്യവും ആന്തരികവുമായ അസുഖങ്ങളെ തടയാൻ സസ്യം സ്വയംപര്യാപ്തമായ പര്യാപ്തത നേടുകയും ചെയ്യും.മാത്രവുമല്ല തികച്ചും  പ്രകൃതിദത്തവും ജൈവികവും  മാത്രമല്ല  രാസമുക്തവുമായി ഭൂമിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹോമിയോ മരുന്നുകൾ  കർഷകന് കൃഷിക്കോ  സമൂഹത്തിനോ പ്രകൃതിക്കോ മണ്ണിനോ വായുവിനോ ജലത്തിനോ യാതൊരു തരത്തിലുമുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.*മനക്കൽ അഗ്രോഫാർമ*

കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിൽ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാർഷിക ഹോമിയോ മരുന്ന് കമ്പനിയാണ് മനക്കൽ അഗ്രോഫാർമ. ഇവിടെ കമ്പനിക്ക് സ്വന്തമായി മനക്കൽ ഓർച്ചാഡ് എന്നപേരിൽ 15 ഏക്കർ കൃഷിഭൂമി ഉണ്ട്.*മനക്കൽ ഓർച്ചാഡ്* കേരളത്തിലെ  പ്രധാന വിനോദസഞ്ചാരമേഖലയും മലയോര പ്രദേശവുമായ കക്കാടംപൊയിലിൽ 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മനക്കൽ ഓർച്ചാഡിൽ വിവിധങ്ങളായ മരങ്ങളും വിളകളും ഫലങ്ങളും കൃഷിചെയ്യുന്നു. ഈ കൃഷിഭൂമിയിൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് മനക്കൽ അഗ്രോഫാർമയുടെ എല്ലാ പ്രൊഡക്ടുകളും പുറത്തിറക്കിയിട്ടുള്ളത്.മനക്കൽ ഓർച്ചാഡിലെ പത്ത് വർഷത്തെ നിരന്തരമായ റിസർചിനു ശേഷം ഡോക്ടർ എ ഐ ഹിദായത്തുല്ല BHMS ആണ് മനക്കൽ അഗ്രോഫാർമ എന്ന കമ്പനി രൂപീകരിച്ചത്. *മനക്കൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്*  1.മനക്കൽ അഗ്രോഫാർമ, കക്കാടംപൊയിൽ കാലിക്കറ്റ് 2.മനക്കൽ ഓർച്ചാഡ്, കക്കാടംപൊയിൽ കാലിക്കറ്റ് 3.മനക്കൽ ഹോമിയോ ഹോസ്പിറ്റൽ, കൊണ്ടോട്ടി, മലപ്പുറം.*മനക്കൽ അഗ്രോഫാർമയുടെ സയൻറിഫിക് റിസർച്ച് ടീം*1.ഡോ. എ ഐ ഹിദായത്തുല്ല BHMS, SCPH.2.ഡോ ഷഹദി എടക്കണ്ടി BHMS, MD(HOM), SCPH.3.ഡോ. ഷബീർ മീമ്പറ്റ BHMS, SCPH, Msc.


  Newly published products