Helpline : +91 9656933339
ഭിന്നശേഷിയുള്ള സ്‌കൂള്‍ കുട്ടികളുടെ ജൈവകൃഷിക്ക് സംസ്ഥാന അംഗീകാരം

ജൈവപച്ചക്കറികൃഷിലൂടെ സംസ്ഥാന അഗീകാരം നേടിയ ഒരു സകൂള്‍ ഉണ്ട് ഇടുക്കിയില്‍. ഭിന്ന ശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ നടത്തിയ പച്ചക്കറി കൃഷിക്ക് സംസ്ഥാനത്തെ മികച്ച ജൈവ പച്ചക്കറി കൃഷി തോട്ടത്തിനുള്ള രണ്ടാം സ്ഥാനം കിട്ടി. കൃഷി വകുപ്പാണ് അവാര്‍ഡ് നല്‍കിയത്. ഈ കുട്ടികര്‍ഷകരെ പരിചയപ്പെടാം.

ഭിന്നശേഷിയുള്ള 98 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌ക്കൂള്‍. സ്‌കൂളിന് സമീപം നിര്‍മ്മിച്ച രണ്ട് വലിയ മഴമറകളിലും ഒരേക്കറോളം വരുന്ന പറമ്പിലുമാണ് കുട്ടികളുടെ പച്ചക്കറി കൃഷി. പാവല്‍, പയര്‍, പടവലം, കോളി ഫ്‌ളവര്‍, ക്യാരറ്റ്, ഉരുളക്കിഴങ്, ഉള്ളി, മല്ലിയില, വിവിധയിനം ചീരകള്‍, തുടങ്ങി മിക്ക പച്ചക്കറിയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇവിടുത്തെ ഭിന്ന ശേഷിയുള്ള കുട്ടികളാണ് പച്ചക്കറി കൃഷിക്കുള്ള പണികള്‍ ചെയ്യുന്നത്.കുട്ടികള്‍ക്കാവശ്യമായ പച്ചക്കറികള്‍ മുഴുവന്‍ തന്നെ ഇവിടെ ഉത്പാദിപ്പിക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലാണ് കുട്ടികള്‍ പണി ചെയ്യുന്നത്. ഇതോടൊപ്പം പ്രത്യേകം നിര്‍മ്മിച്ച മുറിയില്‍ കൂണ്‍ കൃഷിയും ചെയ്യുന്നുണ്ട്. തേനീച്ച, മീന്‍, കന്നുകാലികള്‍, കോഴി, മുയല്‍ തുടങ്ങിയ ജീവികളെയും ഇവിടെ വളര്‍ത്തുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിഷമില്ലാത്ത പച്ചക്കറിയും മറ്റും നല്‍കുന്നതിനാണ് ഈ കൃഷികളെല്ലാം. 2014 ലും മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള സംഥാന, ജില്ലാ അവാര്‍ഡുകള്‍ ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഇത്തവണ ജില്ലയിലെ ഒന്നാം സ്ഥാനവും സ്‌നേഹസദന്‍ സ്‌ക്കൂളിനായിരുന്നു. ഇതിനു പുറമെ സംസ്ഥാനത്തെ മികച്ച പച്ചക്കറി തോട്ടത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് കുട്ടികളും അധ്യാപകരും. മനസുവെച്ചാല്‍ വിഷലിപ്തമല്ലാത്ത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഈ കൊച്ചുമിടുക്കര്‍ കാട്ടിതരുന്നു.

Write a review

Note: HTML is not translated!
    Bad           Good

ഭിന്നശേഷിയുള്ള സ്‌കൂള്‍ കുട്ടികളുടെ ജൈവകൃഷിക്ക് സംസ്ഥാന അംഗീകാരം

  • Views: 201
  • Event:
  • Event Date : -
  • Event Time : -
  • Location: (Map)
  • Date Added: 30-11--0001
  • Contact Number: 9961xxxxxx Please sign in to view the number
  • Entry fees: ₹0

Farmer details

View Farmer Page
Please sign in to chat with Kiran