Menu Close

പുളിപ്പിച്ച പിണ്ണാക്ക് ഉണ്ടാക്കുന്ന വിധം

മണ്ണിലെ സൂക്ഷ്മജീവികളുടെ വളർച്ച കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ജൈവക്കൂട്ടാണ് പുളിപ്പിച്ച പിണ്ണാക്ക്. ഇതുപയോഗിക്കുന്നതുവഴി മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ടതയും വർദ്ധിപ്പിക്കുന്നു. പുളിപ്പിച്ച പിണ്ണാക്കിനായി 10 ലിറ്റർ വെള്ളത്തില്‍ ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക് ചേർത്ത് പുളിപ്പിക്കാനായി വയ്ക്കുക. കീടനിയന്ത്രണത്തിനായി ഉപയോഗിക്കണമെങ്കിൽ ഇതിലേക്ക് 1 കിലോഗ്രാം വേപ്പിൻപിണ്ണാക്കുകൂടി ചേർക്കണം.
മിശ്രിതം ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കണം. 10 ദിവസത്തിന് ശേഷം പുളിപ്പിച്ച ഈ മിശ്രിതത്തില്‍ 100 ലി. വെള്ളം ചേർത്ത് കൃഷിയിടത്തിൽ ഉപയോഗിക്കാം. പുളിപ്പിക്കൽ ത്വരിതപ്പെടുത്തുന്നതിനായി വേണമെങ്കില്‍ അല്പം തൈര് ചേർത്തുകൊടുക്കാവുന്നതാണ്.