Menu Close

വാഴകള്‍ക്കുള്ള ശുശ്രൂഷ

നാലുമാസം പ്രായമായ വാഴകള്‍ക്ക് ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തണം. ഇലപ്പുള്ളിരോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ള ത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കണം. രോഗം ആരംഭിച്ച വാഴകള്‍ക്ക് 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം. തോട്ടം വൃത്തിയായി സൂക്ഷിക്കുക. കര്‍ഷകര്‍ പിണ്ടിപ്പുഴുവിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഇലകള്‍ക്ക് പച്ചപ്പുകുറഞ്ഞ വാഴകളില്‍ മഗ്നീഷ്യം 5 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ തളിച്ചുകൊടുക്കാവുന്നതാണ്