Menu Close

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) എസ്.സി./എസ്.ടി. വിഭാഗത്തില്‍പെട്ടവര്‍ക്കായി റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് വെച്ച് നടത്തുന്നു. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ കോഴ്സ് 2024 ഏപ്രില്‍ 26 -ന് ആരംഭിക്കും. റബ്ബറുത്പന്നനിര്‍മ്മാണത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ എസ്.സി./എസ്.ടി. വിഭാഗത്തില്‍പെട്ട 12-ാം ക്ലാസ് സയന്‍സ്, ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, റബ്ബര്‍വ്യവസായമേഖലയില്‍ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം പങ്കെടുക്കാം. ഈ കോഴ്സിലൂടെ റബ്ബര്‍ സംസ്കരണം, ഉത്പന്നനിര്‍മ്മാണം, അസംസ്കൃതവസ്തുക്കളുടെയും ഉത്പന്നങ്ങളുടെയും പരിശോധന, ലാറ്റക്സ് ടെക്നോളജി എന്നിവയിലെല്ലാം പ്രാവീണ്യം നേടാം. അക്കാദമിക/വ്യവസായിക മേഖലകളില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കോഴ്സ് സഹായകമാകും. കോഴ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫോൺ – 04812353127, വാട്സാപ്പ് – 04812353201 നമ്പരിലോ ബന്ധപ്പെടുക.
ഇ മെയില്‍: training@rubberboard.org.in