Menu Close

പതിനാഞ്ചാമത് അക്ഷയശ്രീ അവാർഡ് സെബാസ്റ്റ്യന്‍ പി. അഗസ്റ്റിന്‍ നേടി

മികച്ച ജൈവകര്‍ഷകര്‍ക്കുള്ള അക്ഷയശ്രീ അവാര്‍‍ഡ്ദാനവും സമ്മേളനവും ഇക്കുറി ആലപ്പുഴ മുഹമ്മ ആര്യക്കര ഗൗരീനന്ദനം ആഡിറ്റോറിയത്തില്‍ നടന്നു. അക്ഷയശ്രീ പുരസ്കാരം പതിനഞ്ചാമത് പതിപ്പിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചത് പത്മശ്രീ ചെറുവയൽ കെ. രാമനാണ്. സരോജിനി – ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി എസ്.ഡി. ഷിബുലാൽ മുഖ്യ പ്രഭാഷണം നടത്തി.
2023 ലെ ഏറ്റവും മികച്ച ജൈവകര്‍ഷകനുള്ള അക്ഷയശ്രീ അവാര്‍ഡിന് അര്‍ഹനായത് കാസറഗോഡ് ഭീമനടി സ്വദേശി സെബാസ്റ്റ്യന്‍ പി. അഗസ്റ്റിന്‍ ആണ്. 2 ലക്ഷം രൂപയും ഉപഹാരവും പ്രശ്സ്തിപത്രവുമാണ് പുരസ്കാരം.

ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹരായവര്‍: വര്‍ഗ്ഗീസ് തോമസ്, വെച്ചൂച്ചിറ (പത്തനംതിട്ട), ദീപന്‍ വേണു, പെരുമ്പുഴ (കൊല്ലം), ദിനേശന്‍ കെ.ആര്‍., മണ്ണഞ്ചേരി (ആലപ്പുഴ), ഭാസ്കരന്‍ പി.വി., ഏരിക്കുളം (കാസറഗോഡ്), തോമസ് എം.വി., തലയോലപ്പറമ്പ് (കോട്ടയം), ജോസഫ് എം.ജെ., പയ്യാവൂര്‍ (കണ്ണൂര്‍), വിനോദ് ബി.എസ്., അടയമണ്‍ (തിരുവനന്തപുരം), പത്മനാഭന്‍ വി.കെ., വടക്കാഞ്ചേരി (തൃശൂര്‍), കുര്യന്‍ വര്‍ഗ്ഗീസ്, ഐരപുരം (എറണാകുളം), റോയ്മോന്‍ കെ.എ., പുല്‍പ്പള്ളി (വയനാട്), പത്മനാഭന്‍, ചോമ്പാല (കോഴിക്കോട്), ലൂക്കോസ് ടി.എല്‍., കോടിക്കുളം (ഇടുക്കി), സുഷമ പിടി., താനാളൂര്‍ (മലപ്പുറം), ബിജു ജോസഫ്, പാലക്കയം (പാലക്കാട്) എന്നിവരാണ്. 10000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും.

പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍: (പത്തനംതിട്ട): വിജയകുമാർ സി.ജി., മല്ലപ്പള്ളി; ജയച്ചന്ദ്രന്‍ കെ.എം., കന്നിട്ടകുറുംബക്കര; (കൊല്ലം): ഷാജഹാന്‍, കാക്കാകുന്ന്; രാജേന്ദ്രന്‍ ആര്‍., കരുനാഗപ്പള്ളി ; (ആലപ്പുഴ): കലേഷ് കമല്‍, കാവാലം; ശശികല, കഞ്ഞിക്കുഴി; (കാസറഗോഡ്) : രാഹുൽ രവീന്ദ്രൻ, കാലിച്ചാനടുക്കം; മേരി ഫിലിപ്പ്, മാലോം; (കോട്ടയം) : ഡോ. പ്രദീപ്കുമാർ പി., കങ്ങഴ; ഷമീദ പി.എച്ച്., തലയോലപ്പറമ്പ്; (കണ്ണൂര്‍) : പ്രഭാകരന്‍ കക്കേട്ടത്ത്,മാമ്പറ; സീന രാജീവൻ, അഴീക്കല്‍; (തിരുവനന്തപുരം) : വിജയകുമാരി എസ്. കല്ലമ്പലം, ഉണ്ണിക്കൃഷ്ണന്‍ കെ. ആര്‍, വഴുതക്കാട്; (തൃശൂര്‍) : അഖില്‍ ടി.എ., വടമ; ശ്യാംമോഹന്‍, കല്ലൂര്‍; (എറണാകുളം): ചന്ദ്രന്‍ പി കെ., കാഞ്ഞിരമറ്റം; സരസ്വതി വി.പി., വൈറ്റില; (വയനാട്): അരവിന്ദാക്ഷന്‍ പി.കെ., സുല്‍ത്താന്‍ ബത്തേരി; ശാലിനി രമേശന്‍, കൊളേരി; (കോഴിക്കോട്) : പ്രസന്ന, പേരമ്പ്ര; അബു ഹനീഫ, തിരുവണ്ണൂര്‍; (ഇടുക്കി): ശിവന്‍ പി.കെ. ഇരുമ്പുപാലം, തോമസ് എ.റ്റി., മൂലമറ്റം ; (മലപ്പുറം) : രജനി എസ്, മഞ്ചേരി ; സുനില്‍ തോമസ്, മാമാങ്കം ; (പാലക്കാട്) : പ്രീത ഇ.പി., മണ്ണമ്പറ്റ; റഹ്മത് മജീദ്, വാവന്നൂര്‍

പ്രത്യേക പുരസ്കാരം നേടിയവര്‍ – (വ്യക്തിഗതം) : രഘുനാഥൻ ആർ., വള്ളിക്കുന്നം, ആലപ്പുഴ; (സർവ്വകലാശാല) : പ്രൊഫ. (ഡോ) ബിസ്മി ഗോപാലകൃഷ്ണൻ വകുപ്പ് മേധാവി, ലൈഫ്ലോംഗ് ലേണിംഗ് & എക്സ്റ്റൻഷൻ, എം.ജി. യൂണിവേഴ്സിറ്റി; (വെറ്ററൻസ്) : കൃഷ്ണനാരാരി ആർ., , തിരുവനന്തപുരം; (മട്ടുപ്പാവ് കൃഷി) : അനിത കാസിം, ഫാത്തിമരം, ചങ്ങനാശ്ശേരി; (കുച്ചിക്കര്‍ഷക): ദേവിക ദീപക്, വെങ്ങേരി,. കോഴിക്കോട് ; (സ്കൂള്‍) : ഐ. ഇ.എസ്. പബ്ലിക്ക് സ്കൂള്‍, ചിറ്റിലപ്പള്ളി., തൃശൂർ ; (കോളേജ്) : ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്, പാലക്കാട് ; (ഔഷധസസ്യങ്ങള്‍): ഫൈസല്‍ എ., തഴവ., കരുനാഗപ്പള്ളി, കൊല്ലം ; (പോലീസ്) : ധനേഷ് പി.ബി., അസി. പോലീസ് സബ് ഇൻസ്പെക്ടർ നോർത്ത് പോലീസ് സ്റ്റേഷൻ, ആലപ്പുഴ; (വനിത ജയിൽ): വനിത ജയിൽ & കറക്ഷൻ ഹോം, തിരുവനന്തപുരം ;
(വനിത കർഷക): അംബികകുട്ടി, ചേർത്തല, ആലപ്പുഴ ; സജിത ജി.എസ്., തോട്ടയ്ക്കാട്ട്, കല്ലമ്പലം, തിരുവനന്തപുരം