Menu Close

പടവലത്തെ കൂനൻപുഴു

പടവലത്തിന്റെ ഇലകൾ, ഇളം തണ്ട്, വളർച്ചയെത്താത്ത കായ്കൾ എന്നിവ തിന്നുന്ന പുഴുക്കളാണ് കൂനന്‍പുഴുക്കള്‍. ഇവ ഇലക്കുള്ളിൽ സമാധിദശയിൽ ഇരിക്കുകയും പിന്നീട് ഇരുണ്ടനിറത്തിലുള്ള നിശാശലഭമായി പുറത്തുവരികയും ചെയ്യുന്നു.
മിത്രകീടങ്ങളെ വളരാൻ അനുവദിക്കുകയാണ് കൂനന്‍പുഴുക്കളെ നേരിടാനുള്ള നല്ലവഴി.
50 ഗ്രാം വേപ്പിൻകുരുസത്ത് ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ ലായനിയാക്കി തളിക്കാം. 20 മി.ലി. വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി, .5 ഗ്രാം ബാർ സോപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കിയ വേപ്പെണ്ണ എമൽഷൻ ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ ലായനിയാക്കിയും തളിക്കാം. അല്ലെങ്കില്‍, ബ്യൂവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിച്ചുകൊടുക്കുക.