Please HELP us by sharing our site to all. Digital Farmers Foundation (NGO)

കാർഷിക വൈവിധ്യവുമായി പാലോട് കാർഷികമേള

കാർഷിക വൈവിധ്യവുമായി പാലോട് കാർഷികമേള

പാലോട് > വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി പാലോട് കാർഷികമേള അഞ്ചാംദിനത്തിലേക്ക്. നാടൻചേമ്പ്, ചേന, കാച്ചിൽ, മഞ്ഞൾ, കൂർക്ക തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തനത് വിത്തിനങ്ങൾ കർഷക സ്റ്റാളുകളിൽനിന്ന് ലഭിക്കും. ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ശ്രീ ഇനത്തിൽപ്പെട്ട മരച്ചീനി, കാച്ചിൽ, ചേമ്പ്, കൂർക്ക എന്നീ വിത്തിനങ്ങളും മേളയിലെ പ്രത്യേക സ്റ്റാളിൽനിന്ന് കർഷകർക്ക് വാങ്ങാം. തിങ്കളാഴ്ച മികച്ചയിനം മുട്ടക്കോഴികൾ വിതരണത്തിനായെത്തും. ആവശ്യമുള്ളവർ മേള കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

 

കിഴക്കൻ മാടുകളും പാണ്ടിമാടുകളും കുഴിമാടുകളും തെലങ്കാന പോത്തുകളും പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി മേളയിലുണ്ട്. വടക്കൻ കേരളത്തിലെ വിഖ്യാത തെയ്യക്കോലങ്ങൾ അതിന്റെ അനുഷ്ഠാന ചടങ്ങുകളോടെ അണിനിരന്നു. ഖണ്ഡാകർണൻ, നാഗകാളി, കുട്ടിച്ചാത്തൻ, ഗുളികൻ, ഗുരുദേവൻ, കരിങ്കാളി, പനിയൻമാർ എന്നീ തെയ്യക്കോലങ്ങളാണ് അവതരിപ്പിച്ചത്.   

 

മേളയിൽ നടന്ന പരിസ്ഥിതിസമ്മേളനം പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ഫൈസി ഉദ്ഘാടനംചെയ്തു. ഡോ. എം കമറുദീൻ അധ്യക്ഷനായി. വി ഹരിലാൽ, പ്രൊഫ. അബ്ദുൾ അയൂബ്, സാലി പാലോട്, എ റിയാസ്, സലിം പള്ളിവിള എന്നിവർ സംസാരിച്ചു. വി എസ് അരുൺ സ്വാഗതവും അമൽ എസ് നായർ നന്ദിയും പറഞ്ഞു. യുവജനസംവാദം യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ഉദ്ഘാടനംചെയ്തു. വിജേഷ് ചൂടൽ മോഡറേറ്ററായി. എ എ റഹിം, കെ എസ് അരുൺ, ജെ എസ് അഖിൽ, വി മനു പ്രസാദ് എന്നിവർ സംസാരിച്ചു. എ എം അൻസാരി സ്വാഗതവും എസ് പാപ്പച്ചൻ നന്ദിയും പറഞ്ഞു.

 

Write a review

Note: HTML is not translated!
    Bad           Good

  • Views: 66
  • Event:
  • Event Date : -
  • Event Time : -
  • Location: (Map)
  • Date Added: 30-11--0001
  • Contact Number: 9496xxxxxx Please sign in to view the number
  • Entry fees: ₹0

Farmer details

  • Jessin Saju,
View Farmer Page
Please sign in to chat with